ഇന്ദിരാഗാന്ധിയുടെ സംഭാവനകളെ കാണാതിരിക്കരുതെന്ന് ശിവസേന

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്തിനായി നൽകിയ സംഭാവനകൾ കാണാതിരിക്കാൻ കഴിയില്ലെന്ന് ശിവസേന. അടിയന്തരാവസ്ഥയുടെ പേരിൽ അവരുടെ സംഭാവനകൾ കാണാതിരിക്കാനാകില്ലെന്നും മുഖപത്രമായ സാമ്‌നയിൽ ശിവസേന പറയുന്നു.

എംപിയായ സഞ്ജയ് റാവത്താണ് ഇന്ദിരയെ പ്രകീർത്തിച്ച് സാമ്‌നയിൽ എഴുതിയത്. അടിയന്തരാവസ്ഥ പിൻവലിച്ച് 1977ൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതും ഇന്ദിരയാണ്. ആ തെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി പരാജയപ്പെട്ടു. പക്ഷേ അപ്പോഴും അവർ ജനാധിപത്യത്തിന് അനുകൂലമായിരുന്നുവെന്ന കാര്യം മറക്കരുതെന്നും ശിവസേന പറയുന്നു.

ജവഹർലാൽ നെഹ്‌റു, മഹാത്മാ ഗാന്ധി, വല്ലഭ് ഭായ് പട്ടേൽ, അംബേദ്കർ,. വീർ സവർക്കർ എന്നിവരുടെ സംഭാവനകളെ തള്ളിക്കളയുന്നത് രാജ്യദ്രോഹമാണെന്നും സഞ്ജയ് റാവത്തിന്റെ ലേഖനത്തിൽ പറയുന്നു. അടിയന്തരാവസ്ഥയെ കറുത്ത ദിനമെന്ന് വിശേഷിപ്പിച്ചാൽ നോുനിരോധനം പ്രഖ്യാപിച്ചതും അതേ പോലൊരു കറുത്ത ദിനത്തിലാണെന്നും ശിവസേനയുടെ ലേഖനത്തിൽ പറയുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *