നാവികസേനക്ക് പുത്തൻ കരുത്ത്; ഐഎൻഎസ് ഖണ്ഡേരി കമ്മീഷൻ ചെയ്തു

നാവിക സേനക്ക് വേണ്ടി നിർമിച്ച അന്തർവാഹിനി ഐഎൻഎസ് ഖണ്ഡേരി കമ്മീഷൻ ചെയ്തു. മുംബൈ പശ്ചിമ നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് അന്തർവാഹിനി കമ്മീഷൻ ചെയ്തത്. പ്രതിരോധ സേനകളുടെ ആധുനികവ്തകരണമാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു

കൽവരി ക്ലാസിൽ രണ്ടാമത്തെ അന്തർവാഹിനിയാണ് ഐഎൻഎസ് ഖണ്ഡേരി. വെള്ളത്തിനടിയിൽ വെച്ചും ജലോപരിതലത്തിൽ വെച്ചും ആക്രമണം നടത്താനുള്ള ശേഷി ഇതിനുണ്ട്. ശത്രുവിന്റെ അന്തർവാഹനികൾ തകർക്കൽ, രഹസ്യവിവരങ്ങൾ ശേഖരിക്കൽ, മൈനുകൾ നിക്ഷേപിക്കൽ, നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നാവികസേനക്ക് കരുത്ത് പകരുന്നതാണിത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *