ജമ്മുവിലെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു; കാശ്മീരിൽ നിയന്ത്രണങ്ങൾ തുടരും

ജമ്മു മേഖലയിലെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ പുനസ്ഥാപിച്ചു. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപൂർ എന്നി ജില്ലകളിലാണ് 2ജി കണക്ടിവിറ്റി പുനസ്ഥാപിച്ചത്. 12 ദിവസങ്ങൾക്ക് ശേഷമാണ് മേഖലയിൽ ഇന്റർനെറ്റ് സൗകര്യം എത്തുന്നത്.

കാശ്മീർ താഴ് വരയിലെ 17 എക്‌സ്‌ചേഞ്ചുകളിലെ ലാൻഡ് ലൈൻ കണക്ഷനുകളും പുനസ്ഥാപിച്ചിട്ടുണ്ട്. കാശ്മീർ താഴ് വരയിലെ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ തുടരും. കാശ്മീരിലെ ടെലികോം നിയന്ത്രണങ്ങളിൽ ഇടപെടാൻ തയ്യാറില്ലെന്ന് നേരത്തെ സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു

370ാം അനുച്ഛേദം റദ്ദാക്കുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജമ്മുവിലും കാശ്മീരിലും ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *