നരേന്ദ്രമോദിയെയും അമിത് ഷായെയും കൊള്ളക്കാരെന്ന് വിശേഷിപ്പിച്ച നേതാവിനെ ബിജെപി പുറത്താക്കി

  • 31
    Shares

നരേന്ദ്രമോദിയെയും അമിത് ഷായെയും കൊള്ളക്കാരെന്ന് വിശേഷിപ്പിച്ച നേതാവിനെ ബിജെപിയിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കി. ഇരുവരെയും ഗുജറാത്തി കൊള്ളക്കാർ എന്ന് വിശേഷിപ്പിച്ച ഐ പി സിംഗിനെയാണ് പുറത്താക്കിയത്. ട്വിറ്റർ വഴിയായിരുന്നു ഐ പി സിംഗിന്റെ വിമർശം

രണ്ട് ഗുജറാത്തി കൊള്ളക്കാരും കൂടി ഹിന്ദി സംസാരിക്കുന്ന ജനങ്ങളെയാകെ അഞ്ച് വർഷമായി പറ്റിച്ചു കൊണ്ടിരിക്കുകയാണ്. നമ്മൾ തെരഞ്ഞെടുത്തത് പ്രധാനമന്ത്രിയെയാണോ പ്രചാര മന്ത്രിയെയാണോയെന്നും ഐ പി സിംഗ് പരിഹസിച്ചിരുന്നു.

രാജ്യത്തിന്റെ പ്രധാനമന്ത്രി ടീ ഷർട്ടും ചായക്കപ്പും വിൽക്കുന്നതിലാണോ മിടുക്ക് കാണിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചിരുന്നു. സത്യം പറയുന്നത് കുറ്റകൃത്യമായി കണ്ടതുകൊണ്ടാകാം പുറത്താക്കിയത് എന്നായിരുന്നു ഐ പി സിംഗ് പുറത്താക്കലിനോട് പ്രതികരിച്ചത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *