സ്‌നേഹത്തിന് ഇനി വിലക്കുകളില്ല; സ്വവർഗ ലൈംഗികത കുറ്റകരമല്ല

  • 22
    Shares

ഉഭയസമ്മത പ്രകാരമുള്ള സ്വവർഗ ലൈംഗികത നിയമവിധേയമാക്കി സുപ്രീം കോടതിയുടെ ചരിത്രവിധി. ഐപിസി 377ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. കൊളോണിയൽ കാലഘട്ടം മുതൽ നിലനിൽക്കുന്ന കടുത്ത നിയമം സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് ഒറ്റക്കെട്ടായാണ് വിധി പുറപ്പെടുവിച്ചത്

രാജ്യത്ത് ഇനി മുതൽ സ്വവർഗ പ്രണയം ക്രിമിനൽ കുറ്റമല്ലാതായി. ഒരാളുടെ ലൈംഗികത ഭയത്തോടെയുള്ള ജീവിക്കാൻ ഇടയാക്കരുതെന്ന് വിധി പ്രസ്താവത്തിൽ കോടതി ചൂണ്ടിക്കാട്ടി. ഞാൻ എന്താണോ അതുപോലെ ജീവിക്കാനാകണം. മറ്റെല്ലാ സമൂഹത്തിനുള്ളതുപോലെ തന്നെ എൽജിബിടി സമൂഹത്തിനും ജീവിക്കാനാകണം. 377ാം വകുപ്പ് ഏകപക്ഷീയവും യുക്തിരഹിതവുമാണ്. സമൂഹത്തിന്റെ മൂല്യങ്ങള്‍ വ്യക്തിസ്വാതന്ത്ര്യം ഹനിക്കരുത്. വൈവിധ്യത്തിന്റെ ശക്തിയെ മാനിക്കണമെന്നും അഞ്ചംഗ ഭരണഘടനാ ബഞ്ച് പറഞ്ഞു

157 വർഷത്തിന് ശേഷമാണ് സുപ്രീം കോടതിയുടെ ചരിത്ര വിധി വന്നിരിക്കുന്നത്. സ്വകാര്യത മൗലികാവകാശമാണെന്നും എല്ലാവർക്കും പങ്കാളികളെ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വിധിച്ചു. ചരിത്രപരമായ വിധിയിലൂടെ ഐപിസി 377ാം വകുപ്പ് കോടതി റദ്ദാക്കി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *