സ്വവർഗ ലൈംഗികത കുറ്റമാക്കിയുള്ള വകുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി വന്നേക്കും

  • 6
    Shares

ഉഭയസമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കിയുള്ള ഇന്ത്യൻ പീനൽ കോഡിലെ 377ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട വിവിധ ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞേക്കും. നിയമം റദ്ദാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സുപ്രീം കോടതി തീരുമാനം അറിയിച്ചേക്കും.

ഐപിസി 377 പ്രകാരം ആരെങ്കിലും സ്വമേധയാ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ജീവപര്യന്തം തടവ്, അല്ലെങ്കിൽ പത്ത് വർഷം വരെയുള്ള തടവ് പുറമെ പിഴയും ഈടാക്കുന്നതാണ് ശിക്ഷ. 1861ലെ പുരാതനമായ ബ്രിട്ടീഷ് നിയമപ്രകാരമുള്ളതാണ് ഐപിസി 377.

നാസ് ഫൗണ്ടേഷൻ എന്ന എൻ ജി ഒ ആണ് 2001ൽ സെക്ഷൻ 377നെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയായവരുടെ പരസ്പര സമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കി ഡൽഹി ഹൈക്കോടതി വിധി വന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *