ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്നും 12 ഇന്ത്യക്കാരെ വിട്ടയച്ചു

ഇറാൻ പിടിച്ചെടുത്ത പനാമയുടെ കപ്പലായ എംടി റിയയിലെ 12 ഇന്ത്യക്കാരിൽ 9 പേരെ വിട്ടയച്ചു. ക്യാപ്റ്റനടക്കം 3 പേരെ വിട്ടയച്ചിട്ടില്ല. യു എ ഇ കമ്പനിക്ക് വേണ്ടി സർവീസ് നടത്തുന്ന എണ്ണക്കപ്പലാണ് എം ടി റിയ. ജുലൈ 14നാണ് ഇറാൻ ഇത് പിടിച്ചെടുത്തത്.

എണ്ണക്കടത്ത് ആരോപിച്ചാണ് കപ്പൽ ഇറാൻ പിടിച്ചെടുത്തത്. യു എ ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ ആർ ബി പെട്രോക്കെമിക്കൽസ് എന്ന കമ്പനി വാടകക്കെടുത്തതാണ് ഈ കപ്പൽ. അതേസമയം കഴിഞ്ഞാഴ്ച ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപേരോയിലെ 18 ജീവനക്കാരെ ഇതുവരെ വിട്ടയിച്ചിട്ടില്ല

നിലവിൽ സ്‌റ്റെന ഇംപോര, എം ടി റിയ എന്നീ കപ്പലുകളിലായി 21 ഇന്ത്യക്കാരാണ് ഇറാനിൽ തടവിലുള്ളത്. സ്റ്റെന ഇംപേരോയിലെ ജീവനക്കാർക്ക് ഇന്ത്യൻ കോൺസുലുമായി ബന്ധപ്പെടാൻ അവസരം നൽകിയിട്ടുണ്ട്. നാല് മലയാളികളാണ് കപ്പലിലുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *