ഇർഫാൻ പത്താനോടും സംഘത്തോടും കാശ്മീർ വിട്ടുപോകാൻ നിർദേശം; കാശ്മീരികളല്ലാത്ത സെലക്ടർമാരും മടങ്ങാൻ നിർദേശം

ജമ്മു കാശ്മീർ ടീം മെന്ററും കളിക്കാരനുമായ ഇർഫാൻ പത്താനോടും കോച്ച് മിലിപ് മേവാഡോയോടും സംഘത്തോടും കാശ്മീരിൽ നിന്ന് മടങ്ങാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. ഇന്ന് തന്നെ കാശ്മീരിൽ നിന്ന് മടങ്ങാനാണ് നിർദേശം. കാശ്മീരികളല്ലാത്ത സെലക്ടർമാരും സംസ്ഥാനം വിടാൻ നിർദേശം ലഭിച്ചതായി ജമ്മു കാശ്മീർ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ സയ്യിദ് ആഷിഖ് ഹുസൈൻ പറഞ്ഞു

തീവ്രവാദ ഭീഷണി കണക്കിലെടുത്ത് കാശ്മീരിൽ നിന്നും അമർനാഥ് തീർഥാടകരോടും വിനോദ സഞ്ചാരികളോടും തിരിച്ചുപോരാൻ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. രണ്ട് ദിവസത്തിനിടെ ആയിരങ്ങളാണ് കാശ്മീരിൽ നിന്നും മടങ്ങുന്നത്. വിദേശ രാജ്യങ്ങളും തങ്ങളുടെ പൗരൻമാരോട് കാശ്മീരിൽ നിന്ന് മടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *