മാതൃദിനത്തിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി ഇറോം ശർമിള

മണിപ്പൂർ സമരനായിക ഇറോം ശർമിളക്ക് ഇരട്ട പെൺകുട്ടികൾ പിറന്നു. ബംഗളൂരു ക്ലൗഡ് നയൻ ആശുപത്രിയിൽ ഞായറാഴ്ചയാണ് ഇറോം ശർമിളക്ക് ഇരട്ടകൾ പിറന്നത്. ഒരു മിനിറ്റിന്റെ വ്യത്യാസത്തിലാണ് കുട്ടികൾ ജനിച്ചുവീണത്.

നിക്‌സ് ഷാഖി, ഓട്ടം താര എന്നാണ് കുട്ടികൾക്ക് നൽകിയിരിക്കുന്ന പേരുകൾ. അമ്മയും കുട്ടികളും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടികളുടെ ചിത്രം ഉടൻ പുറത്തുവിടും.

മാതൃദിനത്തിൽ തന്നെ ഇരട്ടക്കുട്ടികളുടെ അമ്മയാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇറോമും ഭർത്താവ് ഡെസ്മണ്ട് കുടീഞ്ഞോയും എന്ന് ഡോക്ടർ ശ്രീപാദ വിനേകർ അറിയിച്ചു. 2017ലാണ് ഇറോമും കുടിഞ്ഞോയും വിവാഹിതരായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *