സ്‌ഫോടനം ലക്ഷ്യമിട്ടെത്തിയ ഐഎസ് ഭീകരനെ ഡൽഹിയിൽ ഇന്റലിജൻസ് വിഭാഗം പിടികൂടി

Loading...
  • 14
    Shares

രാജ്യതലസ്ഥാനമായ ഡൽഹിയിൽ ആക്രമണം ലക്ഷ്യമിട്ട് എത്തിയ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ചാവേർ പിടിയിലായതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഐഎസ് ഭീകരനാണ് പിടിയിലായത്. ഇന്റലിജൻസ് വിഭാഗം ഇയാളെ പിന്തുടരുകയും ലക്ഷ്യം മനസ്സിലാക്കിയതോടെ പിടികൂടുകയുമായിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഐഎസ് ഭീകരനെ പിടികൂടിയത്. എന്നാൽ ഇപ്പോഴാണ് വാർത്ത പുറത്തുവിടുന്നത്. അറസ്റ്റിന് ശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ അഫ്ഗാനിസ്ഥാനിലേക്ക് രക്ഷപ്പെട്ടുവെങ്കിലും അവിടെ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ പിടിയിലാകുകയും ചെയ്തു.

ആക്രമണം നടത്താനുള്ള സ്‌ഫോടക വസ്തുക്കൾ ശേഖരിക്കുന്നതിനായി ഡൽഹിയിൽ എത്തിയ സമയത്താണ് ഇയാളെ പിടികൂടിയത്. സ്‌ഫോടനം നടത്താനുള്ള സ്ഥലം തെരഞ്ഞെടുക്കുന്നതിന് വേണ്ടി വിമാനത്താവളം, ഷോപ്പിംഗ് മാളുകൾ, തിരക്കേറിയ ചന്തകൾ എന്നിവിടങ്ങളിൽ ഇയാൾ പോയിരുന്നു. എൻജിനീയറിംഗ് വിദ്യാർഥിയായാണ് ഇയാൾ ഡൽഹിയിൽ കഴിഞ്ഞത്

ഫരീദാബാദ് ഹൈവേയിലുള്ള എൻജിനീയറിംഗ് കോളജിലാണ് ഇയാൾ പ്രവേശനം നേടിയത്. രാജ്യത്ത് 12ഇടങ്ങളിൽ സ്‌ഫോടനം നടത്താൻ ഐഎസ് തിരഞ്ഞെടുത്ത ഭീകരരിൽ ഒരാളായിരുന്നു ഇയാൾ.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *