അങ്കിൾ ജി ഇപ്പോഴും പഴയ കാലഘട്ടത്തിലാണ്; മോദിയുടെ മേഘം തിയറിയെ ട്രോളി ദിവ്യ സ്പന്ദന

Loading...

ബാലാകോട്ട് ആക്രമണം നടത്താൻ മേഘാവൃതമായ ദിവസമാണ് നല്ലതെന്ന് വ്യോമസേനക്ക് താൻ ഉപദേശം നൽകിയിരുന്നുവെന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയെ ട്രോളി കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദന. താങ്കൾ പഴയ കാലഘട്ടത്തിൽ നിന്നുപോയതിന്റെ പ്രശ്‌നമാണ്. അത് മനസ്സിലാക്കു അങ്കിൾ ജി എന്ന് ദിവ്യ സ്പന്ദന ട്വീറ്ററിൽ കുറിച്ചു

2014 മുതൽ അത്ഭുതകരവും നൂതനവുമായ റഡാർ നമുക്കുണ്ട്. നുണകൾ, അഴിമതി, കള്ളപ്പണം, മണ്ടത്തരങ്ങൾ എന്നിവയൊക്കെ കണ്ടെത്താനാണ് അത് സഹായിക്കുന്നത്. മറ്റൊരു ട്വീറ്റിർ ദിവ്യ സ്പന്ദന പരിഹസിക്കുന്നു.

ന്യൂസ് നാഷൻ ചാനൽ അഭിമുഖത്തിനിടെയാണ് മോദി തന്റെ മേഘം തിയറി അവതരിപ്പിച്ചത്. മേഘാവൃതമായ ദിവസമായിരുന്നുവത്. മോശം കാലാവസ്ഥയായതിനാൽ ബാലാക്കോട്ട് ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റാൻ വിദഗ്ധർ ചിന്തിച്ചു. എന്നാൽ ഈ കാലവസ്ഥ വിമാനങ്ങളെ റഡാറിൽ നിന്ന് മറയ്ക്കുമെന്ന് താനാണ് നിർദേശിച്ചത് എന്നായിരുന്നു മോദിയുടെ പ്രസ്താവന. രൂക്ഷമായ പരിഹാസമാണ് ഇതിനെതിരെ ഉയരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *