താഴ്ന്ന ജാതിക്കാരൻ ചികിത്സിക്കേണ്ട; പട്ടികവർഗക്കാരനായ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചു

  • 9
    Shares

മധ്യപ്രദേശിൽ രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദിച്ച് അവശനാക്കി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. സുഭാഷ് ചന്ദ്ര മെഡിക്കൽ കോളജിലെ ഡോക്ടർ ഗീതേഷിനാണ് മർദനമേറ്റത്. പട്ടികവർഗക്കാരനായ ഗീതേഷ് ഉന്നത ജാതിക്കാരായ തങ്ങളെ ചികിത്സിക്കേണ്ടെന്ന് പറഞ്ഞായിരുന്നു മർദനം.

അപകടത്തിൽ പരുക്കേറ്റ രണ്ട് സ്ത്രീകളെയും കൊണ്ട് ആശുപത്രിയിൽ എത്തിയവരാണ് അക്രമം നടത്തിയത്. അത്യാഹിത വിഭാഗത്തിൽ ജോലിക്കുണ്ടായിരുന്നത് ഗീതേഷായിരുന്നു. ഡോക്ടർ രോഗികളെ ചികിത്സിക്കാൻ ആരംഭിച്ചതോടെ രോഗികളുടെ ഒപ്പമെത്തിയവർ ഗീതേഷിന്റെ ജാതി എന്താണെന്ന് ചോദിച്ചു. കീഴ് ജാതിക്കാരനാണെന്ന് അറിഞ്ഞതോടെ മർദനം ആരംഭിക്കുകയായിരുന്നു. തുടർന്ന് ഇവർ മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെയും കൊണ്ട് പോകുകയും ചെയ്തു. ഗീതേഷിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *