യു പിയിൽ ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ച മുസ്ലിം ബാലനെ തീ കൊളുത്തി; കുട്ടി ഗുരുതരാവസ്ഥയിൽ

ഉത്തർപ്രദേശിൽ ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ച മുസ്ലിം ബാലനെ തീ കൊളുത്തി കൊല്ലാൻ ശ്രമം. ഉത്തർപ്രദേശിലെ ചന്ദൗലിയിലാണ് സംഭവം. 15 വയസ്സുള്ള കുട്ടിയെയാണ് തീ കൊളുത്തിയത്. 60 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ കാശി കബീർ ചൗര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജയ് ശ്രീറാം വിളിക്കാത്തതിന് നാല് പേർ ചേർന്ന് തീ കൊളുത്തുകയായിരുന്നുവെന്ന് കുട്ടി പറയുന്ന ദൃശ്യം ആശുപത്രി ക്യാമറയിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ട് പേർ ചേർന്ന് കൈകൾ കെട്ടി. മറ്റൊരാൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി.

എന്നാൽ കുട്ടി സ്വയം തീ കൊളുത്തിയതായിരുന്നുവെന്ന് ചന്ദൗലി എസ് പി സന്തോഷ് കുമാർ പറയുന്നു. പലരോടും വ്യത്യസ്ത രീതിയിലാണ് കുട്ടി പ്രതികരിക്കുന്നത്. ആരോ കുട്ടിയെ പറയാൻ പരിശീലിപ്പിക്കുന്നതാണെന്നും പോലീസ് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *