ആയിരങ്ങൾ പിടിഞ്ഞുവീണു മരിച്ച ദിവസം; ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് ഇന്ന് 100 വയസ്സ്

  • 21
    Shares

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര ഏടുകളിലെ ഏറ്റവും രക്തരൂഷിതമായ സംഭവം ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് ഇന്ന് 100 വർഷം തികയുന്നു. 1919 ഏപ്രിൽ 13നാണ് ലോകമന:സാക്ഷിയെ ഞെട്ടിച്ച അതിക്രൂരമായ കൂട്ടക്കൊലപാതകം ബ്രിട്ടൻ നടത്തുന്നത്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതാദ്യമായാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടൻ ഔദ്യോഗികമായി ഖേദം പ്രകടിപ്പിക്കുന്നത്.

ബ്രിട്ടീഷ് ഭരണകൂടം പാലാക്കിയ റൗലറ്റ് നിയമത്തിനെതിരായ പ്രതിഷേധമാണ് ആയിരങ്ങളുടെ ജീവനെടുത്ത കൊലയിലേക്ക് നയിച്ചത്. പ്രാദേശിക പഞ്ചാബി ഉത്സാവാഘോഷങ്ങൾക്കായി ആയിരങ്ങൾ ജാലിയൻ വാലാബാഗ് എന്ന മൈതാനത്ത് ഒത്തുകൂടുന്നു. ഇതിനിടയിൽ ചിലർ റൗലറ്റ് നിയമത്തിനെതിരായി ആളുകളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഈ സമയത്താണ് ബ്രിഗേഡിയർ ഡയറും സംഘവും മാർച്ച് ചെയ്ത് എത്തി ജനങ്ങൾക്ക് നേരെ നിറയൊഴിച്ചത്.

ആയിരങ്ങൾ മരിച്ചുവീണുവെന്നാണ് ഇന്ത്യയുടെ കണക്ക്. എന്നാൽ 379 പേർ മരിച്ചുവെന്നാണ് ബ്രിട്ടൻ പറയുന്നത്. സംഭവം അന്വേഷിച്ച ഹണ്ടർ കമ്മീഷൻ ഡയറിന് ഒരു ശിക്ഷയും ശുപാർശ ചെയ്യാതെ വിടുകയും ചെയ്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *