കാശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി, 370ാം വകുപ്പ് പിൻവലിച്ചു; ജമ്മു കാശ്മീരിനെ വിഭജിക്കും

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജമ്മു കാശ്മീരിൽ നിർണായക തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. രാജ്യസഭയിലായിരുന്നു പ്രഖ്യാപനം. ജമ്മു കാശ്മീരിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 370ാം വകുപ്പ് പിൻവലിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഇത് ഉത്തരവായി പുറത്തിറങ്ങുകയും ചെയ്തു. രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവെച്ചു.

പ്രത്യേക അധികാരം ഉപയോഗിച്ചാണ് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ കാശ്മീരിനുള്ള പ്രത്യേക പരിരക്ഷ ഒഴിവായി. ജമ്മു കാശ്മീരിനെ വിഭജിക്കാനുള്ള നീക്കമാണ് അടുത്തതായി കേന്ദ്ര സർക്കാർ നടത്തുന്നത്. ഇന്ത്യയുടെ ഭൂപടം തന്നെ മാറ്റി വരക്കാനുള്ള നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *