ജമ്മു കാശ്മീർ വിഭജന ബിൽ ലോക്‌സഭയിലും പാസായി; 367 പേർ അനുകൂലിച്ചു, 67 പേർ എതിർത്തു

ജമ്മു കാശ്മീർ വിഭജന ബിൽ ലോക്‌സഭയിൽ പാസായി. 367 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 67 പേർ എതിർത്തു. ജമ്മു കാശ്മീരിന്റെ പ്രത്യേക പരിരക്ഷയായ ആർട്ടിക്കിൾ 370 റദ്ദാക്കിയതും ജമ്മു കാശ്മീരിനെ രണ്ടായി വിഭജിക്കുന്നതുമാണ് ബിൽ

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതോടെ ജമ്മു കാശ്മീരിൽ ഇ ഡബ്ല്യു, എസ് റിസർവേഷൻ ബിൽ സ്വപ്രേരിതമായി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ഇതിനിടെ കേന്ദ്രസർക്കാർ തീരുമാനത്തെ അനുകൂലിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയത് കോൺഗ്രസ് നേതാക്കളെ അമ്പരപ്പിച്ചിട്ടുണ്ട്. രാജ്യത്തിന് അനിവാര്യമായ ബില്ലാണ് നടപ്പാക്കിയത്. ഈ ബില്ലിനെ ഞാൻ പിന്തുണക്കുന്നുവെന്നായിരുന്നു സിന്ധ്യയുടെ ട്വീറ്റ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *