ജമ്മു കാശ്മീർ ബിജെപി സംസ്ഥാന സെക്രട്ടറിയും സഹോദരനും വെടിയേറ്റ് മരിച്ചു

  • 9
    Shares

ജമ്മു കാശ്മീരിലെ ബിജെപി സംസ്ഥാന സെക്രട്ടറി അനിൽ പരിഹാറിനെയും സഹോദരൻ അജിത് കുമാർ പരിഹാറിനെയും വെടിവെച്ച് കൊന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭഴം. കിഷ്ത്വാർ പ്രവിശ്യയിൽവെച്ച് ഇവർക്ക് അജ്ഞാത സംഘത്തിന്റെ വെടിയേൽക്കുകയായിരുന്നു.

ഭീകരാവദികളാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നു. വെടിയേറ്റ ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവാർത്ത പുറത്തുവന്നതോടെ പ്രദേശത്ത് സംഘർഷം ഉടലെടുത്തിട്ടുണ്ട്. പോലീസ് സ്ഥലത്ത് കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ്‌

Leave a Reply

Your email address will not be published. Required fields are marked *