ഹോട്ടലുകൾ അടക്കം ജയിലുകളായി മാറി; കാശ്മീരിൽ മൗലികവാദികളും രാഷ്ട്രീയക്കാരുമടക്കം 400ഓളം പേർ അറസ്റ്റിൽ

ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത തീരുമാനത്തിന് പിന്നാലെ കാശ്മീരിൽ കടുത്ത നടപടികളുമായി കേന്ദ്രം. ജമ്മു കാശ്മീർ താഴ് വര തടവറകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെ മൗലികവാദികളും രാഷ്ട്രീയക്കാരുമടക്കം 400ഓളം പേരാണ് അറസ്റ്റിലായിട്ടുള്ളത്.

ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയെല്ലാം ജയിലുകളായി മാറ്റി. അറസ്റ്റ് ചെയ്യപ്പെട്ടവരെ ഇവിടെയാണ് താമസിപ്പിച്ചിരിക്കുന്നത്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ ജയിലുകളാക്കി മാറ്റിയത്.

മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവർ ഹരിനിവാസിലെ വ്യത്യസ്ത കോട്ടേജുകളിൽ തടവിലാണ്. താൻ തടവിലാണെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ലയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *