ജമ്മു കാശ്മീരിനെ കേന്ദ്രസർക്കാർ വിഭജിച്ചു; ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞു
അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജമ്മു കാശ്മീരിൽ നിർണായക മാറ്റങ്ങൾക്കൊരുകി കേന്ദ്രസർക്കാർ. ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ മൂന്നായി വിഭജിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു.
രണ്ട് കാശ്മീരിനെ വിഭജിക്കുന്നത്. ലഡാക്, ജമ്മു കാശ്മീർ എന്നിങ്ങനെയാണ് സംസ്ഥാനം വിഭജിക്കുക. ഇതിൽ ജമ്മു കാശ്മീർ നിയമസഭയുള്ള സംസ്ഥാനമാകും. ലഡാക് കേന്ദ്ര ഭരണ പ്രദേശമായി മാറും. വൻ രാഷ്ട്രീയ തീരുമാനമാണ് കേന്ദ്രം എടുത്തിരിക്കുന്നത്. വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഇതിനെതിരെ രാജ്യസഭയിൽ ഉയർത്തുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കാശ്മീരിൽ നാടകീയ നീക്കങ്ങൾ കേന്ദ്രം നടത്തിയിരുന്നു. 38,000 ഓളം സൈനികരെ കാശ്മീരിൽ അധികമായി വിന്യസിച്ചു. രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കി. മൊബൈൽ, ഇന്റർനെറ്റ്, വാർത്താവിനിമയ ബന്ധങ്ങൾ എല്ലാം വിച്ഛേദിച്ചതിനും ശേഷമാണ് കേന്ദ്രം തീരുമാനം പ്രഖ്യാപിച്ചത്.