ജമ്മു കാശ്മീർ വിഭജന ബിൽ രാജ്യസഭ പാസാക്കി; 61 പേർ എതിർത്ത് വോട്ടു ചെയ്തു

ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്ന ബിൽ രാജ്യസഭ പാസാക്കി. 125 പേർ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോൾ 61 പേർ ബില്ലിനെ എതിർത്തു. മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിലാണ് ബിൽ പാസാക്കിയത്.

അംഗങ്ങൾക്ക് സ്ലിപ്പ് നൽകിയാണ് വോട്ടെടുപ്പ് നടന്നത്. ജമ്മു കാശ്മീരിലെ മുന്നോക്ക ജാതിക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്ന ബില്ലും ശബ്ദവോട്ടോടെ സഭ പാസാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കുന്ന പ്രമേയവും സഭ പാസാക്കി. ഇതിനെ കോൺഗ്രസും എതിർത്തില്ല

ആർട്ടിക്കിൾ 370 എടുത്തു കളയുന്നതോടെ കാശ്മീരിലെ രക്തച്ചൊരിച്ചിലിന് അവസാനമാകുമെന്ന് അമിത് ഷാ പറഞ്ഞു. ശരിയായ സമയത്ത് ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുന്നത് ആലോചിക്കുമെന്നും അമിത് ഷാ സഭയെ അറിയിച്ചു.

കോൺഗ്രസിന്റെ 45, സമാജ് വാദി പാർട്ടിയുടെ 10 പേരും ഇടത് പാർട്ടികളുടെ അഞ്ച് പേരുമാണ് ബില്ലിനെ എതിർത്തത്. തൃണമൂൽ കോൺഗ്രസ്, ജെഡിയു അംഗങ്ങൾ ഇറങ്ങിപ്പോയി. ബി എസ് പി, എഎപി, ബിജു ജനതാദൾ, ടിഡിപി തുടങ്ങിയ പാർട്ടികൾ അനുകൂലിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *