പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജെയ്‌ഷെ തീവ്രവാദിയെ സൈന്യം വധിച്ചു

Loading...
  • 56
    Shares

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ ഒരാളായ മുദാസിർ അഹമ്മദ് ഖാനെ സൈന്യം വധിച്ചു. തിങ്കളാഴ്ച പുലർച്ചെ പുൽവാമയിലെ പിംഗ്ലിഷിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. മുദാസിർ അഹമ്മദ് ഖാൻ ഉൾപ്പെടെ മൂന്ന് ജെയഷെ മുഹമ്മദ് ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത്.

ഭീകരർക്കിടയിൽ മൊഹ്ദ് ഭായി എന്നറിയപ്പെടുന്ന മുദാസിറാണ് മസൂദ് അസറിനൊപ്പം പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് എന്നാണ് കരുതുന്നത്. 2018 ഫെബ്രുവരിയിൽ സുൻജാവൻ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഇയാളായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുദാസിർ ഒളിച്ചിരിക്കുന്ന താവളം സൈന്യം വളഞ്ഞത്. മൂന്ന് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെയും സൈന്യം വധിച്ചത്. ഫെബ്രുവരി 14നാണ് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *