കാശ്മീരിൽ മഹാസഖ്യ രൂപീകരണം ഭയന്ന് ബിജെപി; ഗവർണർ നിയമസഭ പിരിച്ചുവിട്ടു

  • 9
    Shares

ജമ്മുകാശ്മീർ നിയമസഭ ഗവർണർ സത്യപാൽ മാലിക് പിരിച്ചുവിട്ടു. കോൺഗ്രസ്-പിഡിപി-നാഷണൽ കോൺഫറൻസ് സഖ്യം സർക്കാരുണ്ടാക്കാൻ വാദം ഉന്നയിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഗവർണർ നിയമസഭ പിരിച്ചുവിട്ടത്. കാശ്മീരിൽ ബിജെപി വലിയ തിരിച്ചടി നേരിടുമെന്ന് കണ്ടതോടെ കേന്ദ്രത്തിന്റെ ഇടപെടൽ വഴിയാണ് ഗവർണറുടെ നീക്കമെന്ന് കരുതുന്നു

കോൺഗ്രസിന്റെ ശ്രമഫലമായാണ് കാശ്മീരിൽ മഹാസഖ്യത്തിന് കളമൊരുങ്ങിയത്. രൂപീകൃതമായ കാലം മുതൽക്കെ ബദ്ധവൈരികളായ രണ്ട് പാർട്ടികളാണ് പിഡിപിയും നാഷണൽ കോൺഫറൻസും. എന്നാൽ ബിജെപിയെ പുറത്തുനിർത്താനായി കോൺഗ്രസിന്റെ സഹകരണത്തോടെ ഇരുപാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ബിജെപി അപകടം മണത്തതും ഗവർണറെ കൊണ്ടുള്ള പിൻവാതിൽ കളി നടത്തിയതും

ഗവർണറുടെ നടപടിയെ കോടതിയിൽ നേരിടാനാണ് കോൺഗ്രസിന്റെയും പിഡിപി, നാഷണൽ കോൺഫറൻസ് പാർട്ടികളുടെ ശ്രമം. കോടതിയിൽ നിന്ന് അനുകൂല നടപടിയുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. നിയമസഭ പിരിച്ചുവിട്ടതിനാൽ കാശ്മീർ ഇനി തെരഞ്ഞെടുപ്പിലേക്ക് പോകേണ്ടതായി വരും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *