ജമ്മു കാശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം; മൂന്ന് സീറ്റുകളിൽ പരസ്പരം മത്സരമില്ല

  • 11
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജമ്മു കാശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയും ഒന്നിച്ച് മാധ്യമപ്രവർത്തകരെ കണ്ടാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യതാത്പര്യം മുൻനിർത്തിയാണ് സഖ്യമെന്നും മതേതര ശക്തികളെ ഒന്നിപ്പിക്കുമെന്നും ഇരുപാർട്ടി നേതാക്കളും പറഞ്ഞു. ജമ്മു, ഉദംപൂർ സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. നാഷണൽ കോൺഫറൻസ് ശ്രീനഗറിലും മത്സരിക്കും. അനന്തനാഗ്, ബാരാമുള്ള മണ്ഡലങ്ങളിൽ രണ്ട് പാർട്ടികളും തമ്മിൽ സൗഹൃദ മത്സരമാകും ഉണ്ടാകുക. ലഡാക് സീറ്റ് സംബന്ധിച്ച ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *