കാശ്മീരിൽ സ്ഥിതിഗതികൾ രൂക്ഷം, സ്വമേധയാ ശ്രീനഗർ സന്ദർശിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ജമ്മു കാശ്മീരിൽ സ്ഥിതിഗതികൾ രൂക്ഷമാണെന്നും സ്വമേധയാ ശ്രീനഗർ സന്ദർശിക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി. കാശ്മീർ ടൈംസ് എഡിറ്റർ അനുരാധ ഭാസിൻ ഉന്നയിച്ച കാര്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്

കാശ്മീരിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ജമ്മു കാശ്മീർ ഹൈക്കോടതി വഴി കൈകാക്രയം ചെയ്യാൻ ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ബോബ്‌ഡെ നിർദേശിക്കുകയായിരുന്നു. ഇതിന് മറുപടിയായി കാശ്മീരിൽ ഇന്റർനെറ്റോ പൊതുഗതാഗത സംവിധാനങ്ങളോ പുന:സ്ഥാപിച്ചിട്ടില്ലെന്ന് അനുരാധയുടെ അഭിഭാഷക വൃന്ദ ഗ്രോവർ അറിയിക്കുകയായിരുന്നു. ഇതുകൊണ്ട് തന്നെ ജനങ്ങൾക്ക് ജമ്മു കാശ്മീർ ഹൈക്കോടതിയുമായി ബന്ധപ്പെടുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഇവർ കോടതിയെ അറിയിച്ചു.

ജനങ്ങൾക്ക് ഹൈക്കോടതിയെ സമീപിക്കാനാകുന്നില്ലെന്നത് രൂക്ഷമായ പ്രശ്‌നമാണെന്ന് ഇതോടെ ചീഫ് ജസ്റ്റിസ് ഇടപെട്ട് പറഞ്ഞു. ഞാൻ സ്വമേധായ ശ്രീനഗർ സന്ദർശിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കാശ്മീരിൽ സാധാരണ നില പുന:സ്ഥാപിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *