ജമ്മു കാശ്മീർ സംവരണ ബിൽ ഇന്ന് ലോക്സഭയിൽ അമിത് ഷാ അവതരിപ്പിക്കും
ജമ്മു കാശ്മീർ അതിർത്തിയിലെ ഗ്രാമങ്ങളിലുള്ളവർക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിക്കുക. നിയന്ത്രണരേഖയിൽ താമസിക്കുന്നവർക്ക് മാത്രമാണ് നിലവിൽ സംവരണമുള്ളത്.
ജമ്മു കാശ്മീർ ബിൽ ഫെബ്രുവരി 28ന് ലോക്സഭ അംഗീകരിച്ചിരുന്നു. ജമ്മു കാശ്മീരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം, ജോലി എന്നിവക്ക് സംവരണം നൽകാനാണ് ബിൽ ലക്ഷ്യം വെക്കുന്നത്.