ജമ്മു കാശ്മീർ: 370ാം അനുച്ഛേദം റദ്ദാക്കിയതിനെതിരെയുള്ള എല്ലാ ഹർജികളും ഇന്ന് സുപ്രീം കോടതിയിൽ

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയായ 370ാം അനുച്ഛേദം റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള എല്ലാ ഹർജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിപിഎം എംഎൽഎയും കേന്ദ്രകമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് കാണിച്ച് സീതാറാം യെച്ചൂരി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിൽ വരുന്നുണ്ട്

370ാം അനുച്ഛേദം റദ്ദാക്കിയത് സുരക്ഷാ നിയന്ത്രണങ്ങൾ, വീട്ടുതടങ്കൽ തുടങ്ങിയ ചോദ്യം ചെയ്ത ഹർജികളാണ് ഇന്ന് പരിഗണിക്കുക. സംസ്ഥാനത്ത് മാധ്യമപ്രവർത്തനം ദുഷ്‌കരമായിരിക്കുകയാണെന്ന ഹർജിയും കോടതിക്ക് മുമ്പാകെ എത്തും.

370ാം അനുച്ഛേദം റദ്ദാക്കിയ നടപടി എടുത്തുകളയുക, മേഖലയിൽ ഇന്റർനെറ്റ്, മൊബൈൽ ഫോൺ ബന്ധം പുന: സ്ഥാപിക്കണം, അപ്രഖ്യാപിത കർഫ്യു പിൻവലിക്കണം, നേതാക്കളെ കരുതൽ തടങ്കലിൽ നിന്ന് മോചിപ്പിക്കണം, മാധ്യമസ്വാതന്ത്ര്യം പുന:സ്ഥാപിക്കണം തുടങ്ങിയവയാണ് ഹർജികളിലെ പ്രധാന ആവശ്യങ്ങൾ.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *