കാശ്മീരിൽ ആപ്പിൾ കച്ചവടക്കാരന്റെ കുടുംബത്തിന് നേരെ വെടിവെപ്പ്; അഞ്ച് വയസ്സുകാരി അടക്കം മൂന്ന് പേർക്ക് ഗുരുതര പരുക്ക്

ജമ്മു കാശ്മീരിലെ ദെംഗർപോരയിൽ ആപ്പിൾ കച്ചവടക്കാർക്ക് നേരെ ആയുധധാരികളുടെ ആക്രമണം. സെപ്റ്റംബർ ആറിന് നടന്ന സംഭവം ഇന്നാണ് പുറത്തറിയുന്നത്. കാശ്മീർ ഫ്രൂട്ട് ട്രേഡേഴ്‌സ് കമ്പനി ഉടമയും സോപോറിലെ പ്രമുഖ കർഷകനായ ഹമീദ് റാത്തറിന്റെ കുടുംബത്തിന് നേരെയാണ് ആക്രമം നടന്നത്.

അഞ്ച് വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് വെടിയേറ്റു. കുട്ടിയുടെ നില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ ആറിന് വൈകുന്നേരം ഏഴരയോടെ വീട്ടിലേക്ക് പോകുകയായിരുന്ന മുഹമ്മദ് അഷ്‌റഫ് ദാർ, മുഹമ്മദ് റംസാൻ ദാർ, ഭാര്യ ഹജ്‌റ എന്നിവരുടെ കാറിന് നേർക്ക് തോക്കുധാരികൾ കൈ കാണിക്കുകയും കാർ നിർത്തിയതോടെ ഇവർ വാഹനത്തിൽ കയറുകയുമായിരുന്നു

ദെംഗർപോറയിലെത്തിയപ്പോൾ യുവതിയെ ഇറക്കിവിട്ട ശേഷം റംസാനോടും അഷ്‌റഫിനോടും ഹമീദ് റാത്തറിന്റെ വീട് കാണിച്ച് തരാൻ ആവശ്യപ്പെടുകയായിരുന്നു. ഹമീദ് റാത്തറിന്റെ മകൻ ഇർഷാദ് വീടിന്റെ വാതിൽ തുറന്നപ്പോൾ ധോക്കുധാരികൾക്കൊപ്പം അഷ്‌റഫും റംസാനും നിസഹായരായി നിൽക്കുന്നതാണ് കണ്ടത്. തുടർന്ന് ഇവർ റംസാനെയും അഷ്‌റഫിനെയും സ്വീകരണ മുറിയിലേക്ക് കൊണ്ടുപോയ ശേഷം കാലിൽ വെടിവെക്കുകയായിരുന്നു.

രണ്ടാമത് നടത്തിയ വെടിവെപ്പിൽ ഇർഷാദിനും മകൾ അഞ്ചുവയസ്സുകാരി അസിമക്കും പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരെ ഡൽഹി എയിംസിലേക്ക് എയർ ലിഫ്റ്റ് ചെയ്യുമെന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രതികരിച്ചത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *