ജയലളിത ഒരിക്കലും ഗർഭിണി ആയിട്ടില്ലെന്നും പ്രസവിച്ചിട്ടില്ലെന്നും തമിഴ്‌നാട് സർക്കാർ

  • 18
    Shares

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിത ഒരിക്കലും ഗർഭിണി ആകുകയോ പ്രസവിക്കുകയോ ചെയ്തിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ. മദ്രാസ് ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ബംഗളൂരു സ്വദേശിനിയായ അമൃത നൽകിയ ഹർജിക്കുള്ള മറുപടിയായാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്

ജയലളിതയുടെ സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമമാണ് ഹർജിക്കാരിക്ക്. മകളാണെന്ന് അവകാശപ്പെടുമ്പോൾ പോലും ജയലളിതയുടെ ഒപ്പമുള്ള ഒരു ചിത്രം പോലും ഹർജിക്കാരിയുടെ പക്കലില്ലെന്നും സർക്കാർ അഭിഭാഷകൻ വിജയ് നാരായണൻ ചൂണ്ടിക്കാട്ടി

1980 ആഗസ്റ്റിലാണ് താൻ ജനിച്ചതെന്ന് അമൃത ഹർജിയിൽ പറയുന്നു. എന്നാൽ 1980 ജൂലൈ മാസത്തിൽ ജയലളിത പങ്കെടുത്ത ചലചിത്ര അവാർഡ് ദാന ചടങ്ങിന്റെ വീഡിയോ ്‌സർക്കാർ തെളിവായി ഹാജരാക്കി. ആഗസ്റ്റിലാണ് അമൃത ജനിച്ചതെങ്കിൽ ജൂലൈയിലുള്ള ജയലളിതയുടെ വീഡിയോയിൽ നിന്ന് ഇത് മനസ്സിലാകേണ്ടതല്ലെയെന്നും സർക്കാർ ചോദിച്ചു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *