തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിനിടെ രണ്ട് പേരെ കാള കുത്തിക്കൊന്നു, 30 പേർക്ക് പരുക്ക്; അപകടം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ

Loading...
  • 17
    Shares

തമിഴ്‌നാട്ടിലെ പുതുക്കോട്ടെയിൽ ജല്ലിക്കെട്ടിനിടെ വിറളി പൂണ്ട കാളയുടെ കുത്തേറ്റ് രണ്ട് പേർ മരിച്ചു. 30ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. റാം, സതീഷ് കുമാർ എന്നിവരാണ് മരിച്ചത്.

ജെല്ലിക്കെടടിന് ശേഷം കാളകളെ കൈമാറുന്ന ബാരിക്കേഡിന് സമീപത്തുവെച്ചാണ് ഇവർക്ക് കുത്തേറ്റത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ജെല്ലിക്കെട്ടിന് ഫ്‌ളാഗ് ഓഫ് ചെയ്തത്. ആരോഗ്യമന്ത്രി സി വിജയഭാസ്‌കറും ജല്ലിക്കെട്ട് കാണാനെത്തിയിരുന്നു.

തമിഴ്‌നാട്ടിൽ ഈ സീസണിൽ മാത്രം 13 പേരാണ് ജെല്ലിക്കെട്ടിനിടെ കൊല്ലപ്പെട്ടത്. നിലവിൽ തമിഴ്‌നാട് സർക്കാരാണ് ജെല്ലിക്കെട്ട് നടത്തുന്നത്. സുപ്രീം കോടതി നിർദേശിച്ച എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്തിരുന്നതായി എടപ്പാടി പളനിസ്വാമി പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *