മർദം നിയന്ത്രിക്കാതെ ജെറ്റ് എയർവേയ്‌സ്; യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തമൊഴുകി

  • 13
    Shares

മുബൈ-ജയ്പൂർ ജെറ്റ് എയർവേയ്‌സ് വിമാനത്തിൽ ഗുരുതര വീഴ്ച. വിമാനത്തിനുള്ളിലെ മർദം കുറഞ്ഞതിനെ തുടർന്ന് യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തമൊഴുകുകയായിരുന്നു. 166 യാത്രക്കാരുമായി മുംബൈയിൽ നിന്ന് പറന്നുയർന്ന ജെറ്റ് എയർവേയ്‌സ് വിമാനത്തിലാണ് ഗുരുതര വീഴ്ച

വ്യാഴാഴ്ച രാവിലെ പറന്നുയർന്നതിന് പിന്നാലെ 30ഓളം യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തമൊഴുകുകയായിരുന്നു. മർദം താണതിനെ തുടർന്ന് ഓക്‌സിജൻ മാസ്‌കുകൾ പുറത്തുവരികയും ചെയ്തു. നിരവധി പേർക്ക് തലവേദനയും അനുഭവപ്പെട്ടു. തുടർന്ന് വിമാനം മുംബൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *