ജാർഖണ്ഡിലെ ബിജെപി എംഎൽഎക്കെതിരെ മീ ടു ആരോപണവുമായി വനിതാ നേതാവ്; പോലീസ് നടപടിയെടുക്കാത്തിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചു

  • 8
    Shares

ജാർഖണ്ഡിലെ ബിജെപി എംഎൽഎക്കെതിരെ മീ ടു ആരോപണവുമായി വനിതാ നേതാവ് രംഗത്ത്. എംഎൽഎ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് കവിളിലും അരയിലും മോശമായി സ്പർശിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു. യുവതി തനിക്കെതിരെ നടന്ന അധിക്ഷേപം വിവരിക്കുന്നതിന്റെ വീഡിയോ കോൺഗ്രസ് പുറത്തുവിട്ടു

സംഭവവുമായി ബന്ധപ്പെട്ട് ഒക്ടോബർ 31ന് പരാതി കൊടുക്കുകയും പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടും നടപടിയെടുത്തില്ല. ഇതേ തുടർന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. എംഎൽഎ ഡുല്ലു മഹ്‌തോയ്‌ക്കെതിരെയാണ് ഗുരുതരമായി ആരോപണം ഉയർന്നിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ അടുത്തയാളാണ് ഡുല്ലു മഹ്‌തോ. എംഎൽഎക്ക് വേണ്ടി എല്ലാ ഭരണകൂട സംവിധാനങ്ങളും യുവതിയെ നിശബ്ദയാക്കാൻ ഇറങ്ങിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് മയൂർ ശേഖർ ഝാ ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *