ജാർഖണ്ഡിൽ അമിത വേഗതയിലെത്തിയ ബസ് ട്രക്കിൽ ഇടിച്ചുകയറി; 11 പേർ മരിച്ചു
ജാർഖണ്ഡിലെ ഹസാരി ബാഗിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ദേശീയ പാത രണ്ടിൽ വെച്ച് അമിത വേഗത്തിലെത്തിയ ബസ് ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു.
120 കിലോമീറ്റർ സ്പീഡിലാണ് അപകടം നടക്കുന്ന സമയത്ത് ബസ് പാഞ്ഞെത്തിയത്. ബ്രേക്ക് പ്രവർത്തിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ ഡ്രൈവർ വാഹനം നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.