2176 കോടി രൂപ മുടക്കി നിര്‍മിച്ച കനാല്‍ ഉദ്ഘാടനം കഴിഞ്ഞ് തൊട്ടടുത്ത ദിവസം പൊളിഞ്ഞുവീണു; കാരണം എലിമടയെന്ന് സര്‍ക്കാര്‍

ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനകം കനാല്‍ പൊളിഞ്ഞുവീണു. ഓഗസ്റ്റ് 28ന് മുഖ്യമന്ത്രി രഘുബര്‍ ദാസാണ് കനാല്‍ ഉദ്ഘാടനം ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ ഇത് പൊളിഞ്ഞുവീഴുകയായിരുന്നു

42 വര്‍ഷം മുമ്പാണ് കനാലിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. നിര്‍മാണം പൂര്‍ത്തിയാക്കിയതാകട്ടെ 2019ലും. 12 കോടി ചെലവ് പറഞ്ഞ നിര്‍മാണ പ്രവൃത്തി അവസാനിച്ചത് 2176 കോടി മുടക്കിയാണ്. 375 കിലോമീറ്റര്‍ നീളമുള്ള കനാലില്‍ 17 കിലോമീറ്റര്‍ ദൂരമുള്ള തുരങ്കവുമുണ്ട്.

എലിമടകള്‍ അടക്കാത്തതാണ് കനാല്‍ പൊളിയാന്‍ കാരണമായതെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രതികരിച്ചു. അന്വേഷണത്തിനായി മൂന്നംഗ സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *