മോദിക്ക് നേരെ രാസായുധ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ

  • 12
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ രാസായുധ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് പിടികൂടി. ജാർഖണ്ഡ് സ്വദേശിയായ കാശിനാഥ് മണ്ഡൽ എന്ന 22കാരനാണ് പിടിയിലായത്. ദേശീയ സുരക്ഷാ സേനയുടെ കൺട്രോൾ റൂമിൽ വിളിച്ചാണ് ഇയാൾ ഭീഷണി മുഴക്കിയത്

ഡൽഹിയിലെ കൺട്രോൾ റൂമിലേക്ക് പേര് വെളിപ്പെടുത്താതെയായിരുന്നു ഇയാളുടെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. തുടർന്ന് എൻ എസ് ജി ഇയാളെ അന്വേഷിച്ച് കണ്ടെത്തുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. മുംബൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ജൂലൈ 27ന് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കാശിനാഥ് മണ്ഡലിന്റെ സുഹൃത്ത് നക്‌സൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനെ കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിക്കുന്നതിനായാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ യുവാവ് പറഞ്ഞതായി പോലീസ് പറയുന്നു. ഇയാളെ തിങ്കളാഴ്ച വരെ റിമാൻഡ് ചെയ്തു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *