ജാർഖണ്ഡിൽ ജയ് ശ്രീറാം വിളിപ്പിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവം: അഞ്ച് പേർ അറസ്റ്റിൽ, രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

ജാർഖണ്ഡിൽ മുസ്ലിം യുവാവിനെ ആൾക്കൂട്ടം മണിക്കൂറുകളോളം മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. സംഭവത്തിൽ രണ്ട് പോലീസുകാരെ സസ്‌പെൻ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

തബ്രിസ് അൻസാരിയെന്ന 24കാരനാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന തബ്രീസിനെ സൈക്കിൾ മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം മരത്തിൽ കെട്ടിയിട്ട് മർദിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയുമായിരുന്നു. തബ്രീസിനെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കാണാം. ജീവഭയത്താൽ തബ്രീസ് ജയ് ശ്രീറാം എന്ന് വിളിക്കുമ്പോൾ കൂടുതൽ ഉച്ചത്തിൽ വിളിക്കാനും അക്രമികൾ പറയുന്നു

ഗുരുതരമായ പരുക്കേറ്റ തബ്രീസ് ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചത്. തബ്രീസിനെ പോലീസ് വന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്നാണ് യുവാവ് മരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *