ജാർഖണ്ഡിൽ നക്‌സൽ ആക്രമത്തിൽ ഏഴ് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു

ജാർഖണ്ഡിൽ നക്‌സൽ ആക്രമണത്തിൽ ഏഴ് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. ബൂഠാപഹാട് മേഖലയിലാണ് ആക്രമണം നടന്നത്. അഞ്ച് ജവാൻമാർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഇതിൽ ഒരാളുടെ പരുക്ക് ഗുരുതരമാണ്.

ലാത്തേഹാർ, ഗഡ്വാ ജില്ലകളിലെ അതിർത്തിയിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. വനമേഖലയിൽ നിന്ന് നക്‌സൽ വിരുദ്ധ ഓപറേഷന് ശേഷം മടങ്ങുകയായിരുന്ന ജവാൻമാരുടെ വാഹനത്തിന് നേരെ നക്‌സലുകൾ കുഴി ബോംബ് ആക്രമണം നടത്തുകയായിരുന്നു

കഴിഞ്ഞ നാല് ദിവസമായി സിആർപിഎഫിന്റെ നേതൃത്വത്തിൽ ജാർഖണ്ഡിൽ നക്‌സൽ വിരുദ്ധ ഓപറേഷൻ നടക്കുകയാണ്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *