ജെ എൻ യുവിൽ എല്ലാ സീറ്റിലും ഇടതുസഖ്യം; എബിവിപിക്ക് നിലം തൊടാനായില്ല
ജെ എൻ യു യൂനിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും ഇടതുസഖ്യത്തിന് ജയം. എബിവിപിക്ക് ഒരു സീറ്റിൽ പോലും ജയം നേടാൻ സാധിച്ചില്ല. സംയുക്ത ഇടതുസഖ്യം നേടിയതിനേക്കാൾ ഏറെ പിന്നിലാണ് എബിവിപിയുടെ വോട്ടുനില
2151 വോട്ടുകളുമായി ഇടതുസഖ്യത്തിന്റെ എൻ സായി ബാലാജി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടുപിന്നിലുള്ള എബിവിപി സ്ഥാനാർഥിക്ക് 972 മാത്രമാണ് ലഭിച്ചത്.
പ്രസിഡന്റിന് പുറമെ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും ഇടതുസഖ്യം ജയിച്ചു. 67 ശതമാനം പോളിംഗാണ് തെരഞ്ഞെടുപ്പിൽ രേഖപ്പടുത്തിയത്.