ജെ എൻ യുവിലെ ശക്തികൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നുവെന്ന് പ്രതിരോധ മന്ത്രി
ജെഎൻയു വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ സംഘ്പരിവാർ വിദ്യാർഥി സംഘടന എബിവിപി നാണം കെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ. ജെ എൻ യുവിലെ ചില ശക്തികൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നുവെന്നാണ് നിർമലാ സീതാരാമൻ പറഞ്ഞത്. ജെ എൻ യു തെരഞ്ഞെടുപ്പ് സംയുക്ത ഇടതുസഖ്യം തൂത്തുവാരിയിരുന്നു
രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന ചില ശക്തികളുണ്ട്. തെരഞ്ഞെടുക്കപ്പെട്ട യൂനിയനോടൊപ്പം അവരെ കാണുന്നുവെന്നതിൽ അസ്വസ്ഥയാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ജെ എൻ യുവിൽ അടുത്തിടെയുണ്ടായ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി
ജെ എൻ യുവിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി നേതാക്കൾ രാജ്യത്തിനെതിരെ പ്രവർത്തിച്ചതായും ബിജെപി മന്ത്രി ആരോപിച്ചു. വിദ്യാർഥി നേതാക്കളുടെ ലഘുലേഖകളും ബ്രോഷറുകളും അങ്ങനെയാണ് പറയുന്നതെന്നും അവർ പറഞ്ഞു.