ജെ എൻ യു രാജ്യദ്രോഹക്കേസ്: വിദ്യാർഥികൾക്കെതിരെ സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി സ്വീകരിച്ചില്ല

Loading...
  • 16
    Shares

രാജ്യദ്രോഹ മുദ്രവാക്യം മുഴക്കിയെന്നാരോപിച്ച് ജെ എൻ യു വിദ്യാർഥികളായിരുന്ന കനയ്യകുമാർ, അനിർബൻ ഭട്ടാചാര്യ, ഉമർ ഖാലിദ് തുടങ്ങി 10 പേർക്കെതിരെ ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രം ഡൽഹി ഹൈക്കോടതി സ്വീകരിച്ചില്ല. ഡൽഹി സർക്കാരിൽ നിന്ന് അനുമതി ലഭിക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തള്ളിയത്.

സർക്കാരിന്റെ ലീഗൽ വകുപ്പിൽ നിന്ന് അനുമതി ഇല്ലാതെ എന്തിനാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് കോടതി ചോദിച്ചു. 1200 പേജുള്ള കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്. സർക്കാരിൽ നിന്ന് പത്ത് ദിവസത്തിനകം അനുമതി വാങ്ങാമെന്ന് പോലീസ് കോടതിയെ അറിയിച്ചു

2016 ഫെബ്രുവരി 9ന് ക്യാമ്പസിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാണ് ഇവർക്കെതിരായ കേസ്. എന്നാൽ മുദ്രവാക്യം വിളിച്ചത് പ്രകടനത്തിൽ നുഴഞ്ഞുകയറിയ സംഘപരിവാറിന്റെ കുട്ടിക്കൂട്ടമായ എബിവിപി പ്രവർത്തകരാണെന്ന് ഇവരുടെ തന്നെ മുൻ നേതാക്കൾ വെളിപ്പെടുത്തിയിരുന്നു. രോഹിത് വെമുല മരണത്തിൽ നിന്ന് ശ്രദ്ധതിരിക്കാനായിട്ടാണ് സംഘപരിവാർ അവരുടെ വിദ്യാർഥി കൂട്ടത്തെ കൊണ്ട് ഇത്തരമൊരു രാജ്യദ്രോഹ പരിപാടി നടത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *