രാജ്യം അഭിമുഖീകരിക്കുന്നത് 45 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്ക്; മോദി സർക്കാർ പൂഴ്ത്തിയ റിപ്പോർട്ട് പുറത്ത്

  • 37
    Shares

രാജ്യം അഭിമുഖീകരിക്കുന്നത് രൂക്ഷമായ തൊഴിലില്ലായ്മയെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ റിപ്പോർട്ട്. കഴിഞ്ഞ 45 വർഷത്തെ ഏറ്റവും വലിയ നിരക്കിലാണ് തൊഴിലില്ലായ്മയെന്ന് കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ ഇതുപുറത്തുവിടാതെ നരേന്ദ്രമോദി സർക്കാർ പൂഴ്ത്തി വെച്ചിരിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് രണ്ട് കമ്മീഷനംഗങ്ങൾ രാജിവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

6.1 ശതമാനമാണ് കമ്മീീഷൻ റിപ്പോർട്ട് അനുസരിച്ച് തൊഴിലില്ലായ്മ നിരക്ക്. നോട്ടുനിരോധനത്തിന് ശേഷം തൊഴിൽ മേഖലയെക്കുറിച്ച് ഒരു സർക്കാർ ഏജൻസി ആദ്യമായി നടത്തിയ പഠനമാണിത്. ഇതുവരെയും റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.

ഗ്രാമീണ മേഖലയിലുള്ള യുവാക്കളുടെ തൊഴിലില്ലായ്മ 17.4 ശതമാനമായി ഉയർന്നു. 2011-12ൽ ഇത് വെറും അഞ്ച് ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്കിടയിലുള്ള തൊഴിലില്ലായ്മ 13.6 ശതമാനമായി ഉയർന്നു. 2011-12 കാലത്ത് ഇത് 4.8 ശതമാനമായിരുന്നു

നഗരമേഖലകളിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 18.7 ശതമാനമാണ്. സ്ത്രീകളുടേത് 27.2 ശതമാനമായും ഉയർന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *