ജോൺസൺ ആന്റ് ജോൺസണിന്റെ ഇന്ത്യയിലെ രണ്ട് ഫാക്ടറുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്

  • 27
    Shares

ബേബി പൗഡർ ഉത്പാദിപ്പിക്കുന്ന രണ്ട് ഫാക്ടറികളുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റേതാണ് ഉത്തരവ്. കമ്പനിക്ക് ഉത്തരവ് അയച്ചതായി സി.ഡി.എസ്.സി.ഒ അധികൃതർ അറിയിച്ചു.

ബേബി പൗഡറിൽ അസ്‌ബെസ്റ്റോസ് കലർന്നിട്ടില്ലെന്ന് തെളിയും വരെ പ്രവർത്തനം നിർത്തിവെക്കാനാണ് ഉത്തരവ്. പരിശോധനകൾക്ക് വേണ്ടി ഫാക്ടറികളിൽ നിന്ന് അസംസ്‌കൃത വസ്തുക്കൾ ശേഖരിച്ചിട്ടുണ്ട്. ഉത്തരവിനോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബേബി പൗഡറിൽ കലർന്നിരിക്കുന്ന ആസ്‌ബെസ്റ്റോസ് സാന്നിധ്യം അർബുദത്തിന് കാരണമാകുമെന്ന കാര്യം വർഷങ്ങൾക്ക് മുമ്പ് തന്നെ കമ്പനിക്ക് അറിവുണ്ടായിരുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ രണ്ട് ഫാക്ടറികളുടെ ഉത്പാദനം നിർത്തിവെക്കാൻ ഉത്തരവ് വന്നിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *