ജനാധിപത്യത്തിന് സ്വതന്ത്ര ജുഡീഷ്യറി ആവശ്യം; ജുഡീഷ്യറിയിൽ അഴിമതിയുണ്ടെന്ന് ജസ്റ്റിസ് ചെലമേശ്വർ

ജൂഡീഷ്യറിയിൽ അഴിമതിയുണ്ടെന്ന് തുറന്നടിച്ച് ജസ്റ്റിസ് ചെലമേശ്വർ. സുപ്രീം കോടതിയിൽ നിന്ന് വിമരിച്ച ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ചെലമേശ്വറിന്റെ വാക്കുകൾ. ഇന്ത്യയിലെ ഉന്നത ജുഡീഷ്യറി അഴിമതിയുടെ പിടിയിലായെന്ന് വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം

ജനാധിപത്യത്തിന് ആവശ്യം സ്വതന്ത്ര ജുഡീഷ്യറിയാണ്. എന്നാൽ രാജ്യത്തെ ജനാധിപത്യം ഇപ്പോൾ ഭീഷണി നേരിടുകയാണ്. സുപ്രീം കോടതിക്കുള്ളിലെ ബന്ധുനിയമനങ്ങൾ പലതും അഴിമതിക്ക് കാരണമാകുന്നുണ്ട്. അഭിഭാഷകർക്ക് അധിക കാലം ബഞ്ചിലെ ബന്ധുബലം കൊണ്ടു മുന്നോട്ടു പോകാൻ സാധിക്കില്ല

ജസ്റ്റിസുമാരുടെ മക്കളായ ചില അഭിഭാഷകർ പ്രയോജനം നേടുന്നുണ്ട്. അവരുടെ ആദായ നികുതി റിട്ടേൺ പരിശോധിച്ചാൽ ഇത് മനസ്സിലാകും. എല്ലാ ആരോപണങ്ങളും സത്യമായിരക്കില്ല. പക്ഷേ സത്യമറിയാൻ നിക്ഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *