ബഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര വിയോജിച്ചത് എന്തിനാണ്

Loading...
  • 22
    Shares

ചരിത്രപരമായ വിധിയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ രാജ്യത്തിന്റെ പരമോന്നത കോടതിയിൽ നിന്നുമുണ്ടായിരിക്കുന്നത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ചു കൊണ്ടുള്ളതായിരുന്നു വിധി. അഞ്ചംഗ ഭരണഘടനാ ബഞ്ചിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എഎം ഖാൻവിൽക്കറും ചേർന്ന് ഒരു വിധിയും ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവർ പ്രത്യേക വിധികളുമാണ് പുറപ്പെടുവിച്ചത്.

ബഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര മാത്രമാണ് വിയോജിപ് അറിയിച്ചു കൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ഒരു മതത്തിൽ അനുപേക്ഷണീയമായ ഒരു വിഷയത്തിൽ എന്താണ് ആചാരം എന്നത് നിശ്ചയിക്കാൻ ആ മതത്തിന് അധികാരമുണ്ട്. അതിൽ കോടതികൾ കൈ കടത്തരുത്. അയ്യപ്പന്റെ ഭക്തർക്ക് പ്രത്യേക ആരാധന രീതികളുണ്ടെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര തന്റെ വിധിയിൽ പറയുന്നു

ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. വിശ്വാസത്തിന്റെ പ്രശ്‌നത്തെ ഒരു വിവേചനമായി ചിത്രീകരിക്കുന്നത് ഓരോ ജഡ്ജിയുടെയും വ്യക്തിപരമായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കരുതെന്നുമായിരുന്നു ഇന്ദു മൽഹോത്രയുടെ വിധി. എന്നാൽ ദൈവത്തിന് മുന്നിൽ സ്ത്രീയെയും പുരുഷനെയും രണ്ട് തരത്തിൽ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. നൈഷ്ഠിക ബ്രഹ്മചാരം മുടക്കുന്നവരാണ് സ്ത്രീകൾ എന്ന മട്ടിൽ അവതരിപ്പിക്കുന്നത് ശരിയല്ലെന്നും സ്ത്രീകളെ മാറ്റി നിർത്തുന്നത് തൊട്ടുകൂടായ്മയാണെന്നും അദ്ദേഹം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *