പ്രതിഷേധം വെറുതെയായി; ജസ്റ്റിസ് കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്തത് മൂന്നാമനായി

  • 7
    Shares

സുപ്രീം കോടതി ജഡ്ജിയായി കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. മൂന്നാമനായാണ് കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. ഇന്ദിര ബാനർജി, വിനീത് ശരൺ എന്നിവരാണ് കെ എം ജോസഫിന് മുമ്പായി സത്യപ്രതിജ്ഞ ചെയ്തത്.

കെ എം ജോസഫിനെ തരംതാഴ്ത്തിയതിൽ സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. പ്രതിഷേധം കേന്ദ്രസർക്കാരിനെ അറിയിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. സത്യപ്രതിജ്ഞയോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 25 ആയി.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *