നിയമന ശുപാർശ അംഗീകരിച്ചു; ജസ്റ്റിസ് കെ എം ജോസഫ് സുപ്രീം കോടതിയിലേക്ക്

  • 10
    Shares

സുപ്രീം കോടതി ജഡ്ജിയായുള്ള ഉത്തരഖാണ്ഡ് ചീഫ് ജസ്റ്റിസ് കെ എം ജോസഫിന്റെ സ്ഥാനക്കയറ്റത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. ജൂലൈ 16ന് സുപ്രീം കോടതി കൊളീജിയം നിർദേശിച്ച മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്രം അംഗീരിച്ചത്. കെ എം ജോസഫ്, ഇന്ദിരാ ബാനർജി, വിനീത് ശരൺ എന്നിവരുടെ നിയമനാണ് കേന്ദ്രം അംഗീകരിച്ചത്..

ജസ്റ്റിസ് കെ എം ജോസഫിന്റെ ശുപാർശ വെച്ച് താമസിപ്പിക്കാൻ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാൽ ശുപാർശയിൽ കൊളീജിയം ഉറച്ച് നിൽക്കുകയായിരുന്നു. ശുപാർശ അംഗീകരിച്ചു കൊണ്ടുള്ള ഫയലുകൾ നിയമമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.

ജനുവരിയിലാണ് കൊളിജിയം കെ എം ജോസഫിന്റെയു മുതിർന്ന അഭിഭാഷകയായ ഇന്ദു മൽഹോത്രയെയും സുപ്രീം കോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്തത്. ഇന്ദു മൽഹോത്രയുടെ പേര് അംഗീകരിച്ച കേന്ദ്രം കെ എം ജോസഫിനെ തഴയുകയായിരുന്നു. സീനിയോറിറ്റി അടിസ്ഥാനത്തിൽ മറ്റ് ജഡ്ജിമാരേക്കാൾ പിന്നിലാണെന്നതായിരുന്നു കേന്ദ്രം മുന്നോട്ടുവെച്ച വാദം.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *