വാർത്താ സമ്മേളനം നടത്തിയത് ദീപക് മിശ്രയെ ചില ശക്തികൾ നിയന്ത്രിക്കുന്നതായി ബോധ്യപ്പെട്ടപ്പോൾ

  • 13
    Shares

സുപ്രീം കോടതി ചരിത്രത്തിലെ ഏറ്റവും അപൂർവ സംഭവമായിരുന്നു ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിർന്ന ജഡ്ജിമാർ കോടതി നിർത്തിവെച്ച് വാർത്താ സമ്മേളനം നടത്തിയത്. എന്നാൽ ഇതിന് പിന്നിലെ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് ജസ്റ്റിസ് കുര്യൻ ജോസഫ്. അടുത്തിടെയാണ് അദ്ദേഹം വിരമിച്ചത്. ജസ്റ്റിസുമാരായ രഞ്ജൻ ഗോഗോയി, ചെലമേശ്വർ, കുര്യൻ ജോസഫ്, മദൻ ബി ലോകൂർ എന്നിവരാണ് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്കെതിരെ വാർത്താ സമ്മേളനം നടത്തിയത്.

ദീപക് മിശ്രയെ കോടതിക്ക് പുറത്തെ ചില ശക്തികൾ നിയന്ത്രിക്കുന്നതായി ബോധ്യപ്പെട്ടപ്പോഴാണ് വാർത്താ സമ്മേളനം നടത്തേണ്ടി വന്നത്. ചുമതലയേറ്റ് നാല് മാസങ്ങൾക്കുള്ളിൽ തന്നെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചില ബാഹ്യശക്തികൾക്ക് കീഴ്‌പ്പെട്ട് പ്രവർത്തിക്കുകയാണെന്ന് വ്യക്തമായി. സുപ്രധാന കേസുകൾ രാഷ്ട്രീയ ആഭിമുഖ്യമുള്ള ചില ജഡ്ജിമാർക്ക് നൽകുന്ന സ്ഥിതിയെത്തി. ജഡ്ജിമാരുടെ നിയമന കാര്യത്തിലും ആളുകൾ ഇടപെട്ട് തുടങ്ങി

ദീപക് മിശ്രയുമായി സംസാരിച്ച് കോടതിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന് അഭ്യർഥിച്ചു. എന്നിട്ടും ഫലമില്ലാതെ വന്നതോടെ ചെലമേശ്വറാണ് വാർത്താ സമ്മേളനം നടത്താമെന്ന ആശയം മുന്നോട്ടുവെച്ചതെന്നും കുര്യൻ ജോസഫ് വെളിപ്പെടുത്തി.

പ്രധാനമന്ത്രിയുടെ കളിപ്പാവ മാത്രമായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എന്ന് ഇതോടെ വ്യക്തമായതായി കോൺഗ്രസ് പ്രതികരിച്ചു. ഇത്തരത്തിൽ ഒരാൾക്ക് ഏകാധിപതിയാകാൻ സാധിക്കുമോയെന്ന് ജനങ്ങളാണ് ചിന്തിക്കേണ്ടതെന്നും കോൺഗ്രസ് പറഞ്ഞു


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *