മധ്യപ്രദേശ് കോൺഗ്രസിൽ പൊട്ടിത്തെറി; പിസിസി അധ്യക്ഷനാക്കിയില്ലെങ്കിൽ മറ്റ് വഴികൾ തേടുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശ് കോൺഗ്രസിൽ പൊട്ടിത്തെറി. തന്നെ പിസിസി പ്രസിഡന്റാക്കിയില്ലെങ്കിൽ മറ്റുവഴികൾ നോക്കേണ്ടി വരുമെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ നേതൃത്വത്തെ അറിയിച്ചു. ജ്യോതിരാദിത്യ സിന്ധ്യ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതായുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്

മുഖ്യമന്ത്രി കമൽനാഥ് തന്നെയാണ് പിസിസി പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നത്. മുഖ്യമന്ത്രിയായ ശേഷം കമൽനാഥ് പിസിസി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും അധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കാൻ കമൽനാഥ് തയ്യാറായില്ല

മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രിയാകുമെന്ന് ഏവരും പ്രതീക്ഷിച്ചയാളാണ് ജ്യോതിരാദിത്യ സിന്ധ്യ. എന്നാൽ ഹൈക്കമാൻഡ് നിർദേശം പരിഗണിച്ച് അദ്ദേഹം മാറി നിൽക്കുകയായിരുന്നു. പിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാതെ ഒരു ഒത്തുത്തീർപ്പിനുമില്ലെന്നാണ് സിന്ധ്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *