ക്ലീൻ ചിറ്റ് നൽകി തൊട്ടുപിന്നാലെ കഫീൽ ഖാനെ യുപി സർക്കാർ വീണ്ടും സസ്‌പെൻഡ് ചെയ്തു

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ശിശു മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ നിന്ന് കുറ്റവിമുക്തനായി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഡോ. കഫീൽ ഖാനെ വീണ്ടും സസ്‌പെൻഡ് ചെയ്തു. കഫീൽ ഖാൻ കുറ്റക്കാരനാണെന്ന് തെളിവുണ്ടെന്ന് പറഞ്ഞാണ് യുപി സർക്കാരിന്റെ നടപടി

കഫീൽ ഖാനെതിരെ വകുപ്പ് തല അന്വേഷണ റിപ്പോർട്ടിലെ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. അന്വേഷണ റിപ്പോർട്ടിന്റെ ഒരു കോപ്പി കഫീൽ ഖാന് നൽകിയിട്ടുണ്ട്. അപൂർണമായ വസ്തുതകൾ മാധ്യമസ്ഥാപനങ്ങൾക്ക് നൽകി അദ്ദേഹം തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഉത്തർപ്രദേശ് സർക്കാർ ആരോപിക്കുന്നു

കഫീലിനെതിരെ ചുമത്തിയ നാല് കുറ്റങ്ങളിൽ രണ്ടെണ്ണം ശരിയാണെന്ന് കണ്ടെത്തിയതായി സർക്കാർ ആരോപിക്കുന്നു. അച്ചടക്കലംഘനത്തിന് കഫീൽ ഖാനെതിരെ മറ്റൊരു വകുപ്പുതല നടപടിയും പരിഗണനയിലുണ്ടെന്ന് സർക്കാർ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *