ഗോഡ്‌സെയെ പറഞ്ഞപ്പോൾ പൊള്ളി: കമൽഹാസനെതിരെ ബിജെപി, ഹനുമാൻ സേനക്കാർ ചെരുപ്പെറിഞ്ഞു

ഗാന്ധിഘാതകനായ നാഥുറാം ഗോഡ്‌സെയെ കമൽഹാസൻ തീവ്രവാദിയെന്ന് വിശേഷിപ്പച്ചപ്പോൾ പൊള്ളിയത് സംഘപരിവാർ സംഘടനകൾക്കാണ്. കമൽഹാസനെതിരെ വ്യാപക അക്രമങ്ങളാണ് ഹിന്ദു തീവ്ര സംഘടനകൾ അഴിച്ചുവിടുന്നത്. ബുധനാഴ്ച മധുരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമൽഹാസനെതിരെ ബിജെപി, ഹനുമാൻ സേന പ്രവർത്തകർ ചെരുപ്പെറിഞ്ഞു.

കമൽഹാസൻ സംസാരിച്ചു കൊണ്ടിരിക്കെ ഇവർ വേദിയിലേക്ക് ചെരിപ്പെറിയുകയായിരുന്നു. 11 പേർക്കെതിരെ മക്കൾ നീതി മയ്യം പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെ ആണെന്നായിരുന്നു കമൽഹാസന്റെ വാക്കുകൾ. ഗോഡ്‌സെയെ പുറത്ത് തള്ളിപ്പറയുമ്പോഴും ഉള്ളിൽ ആരാധിക്കുന്ന ഹിന്ദു സംഘടനകൾ ഇതോടെ കമൽഹാസനെതിരെ വാളോങ്ങുകയായിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *