മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ അനന്തരവൻ 354 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ അറസ്റ്റിൽ
354 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവൻ രതുൽപുരി അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റാണ് അറസ്റ്റ് ചെയ്തത്. രതുൽപുതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സിബിഐ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു
രതുൽപുരിക്ക് പുറമെ അദ്ദേഹത്തിന്റെ പിതാവ് ദീപക് പുരി, ഡയറക്ടർമാരായ നിതാ പുരി, സഞ്ജയ് ജെയ്ൻ, വിനീത് ശർമ എന്നിവർക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്.
ആഗസ്റ്റ് വെസ്റ്റ് ലാൻഡ് കേസിൽ രതുൽപുരിക്കെതിരെ ഡൽഹി ഹൈക്കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേ കേസിലും എൻഫോഴ്സ്മെന്റ് അന്വേഷണം നടക്കുകയാണ്.